ലാറ്റിൻ എഞ്ചിനീയർമാരെ പ്രചോദിപ്പിക്കുന്നത് എന്താണ്?
ലാറ്റിൻ എഞ്ചിനീയർമാരെ പ്രചോദിപ്പിക്കുന്നത് എന്താണ്?
കാലാവസ്ഥാ വ്യതിയാനം, നിർമ്മിത ബുദ്ധി, സോഷ്യൽ മീഡിയ എന്നിവ ആഗോള വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമൂഹികക്ഷേമത്തിനു മുൻഗണന നൽകുന്ന എഞ്ചിനീയർമാർ അനിവാര്യമാണ്.
ലാറ്റിൻ വിദ്യാർത്ഥികളും, അതുപോലെ ലാറ്റിനമേരിക്കൻ വംശജരായ വിദ്യാർത്ഥികളും ലിംഗഭേദമില്ലാതെ, സാമൂഹികക്ഷേമത്തിനു സംഭാവന ചെയ്യുക എന്ന ഉദ്ദേശത്തോടെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലാറ്റിൻ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതു മൂലം ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സജ്ജരായ ഒരു പുതിയ തലമുറ എഞ്ചിനീയർമാരെ വളർത്തിയെടുക്കാൻ സഹായിക്കും. എന്നിരുന്നാലും എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും പഠനം പൂർത്തിയാകുന്നതുവരെ സ്ഥിരോത്സാഹം കാണിക്കുന്നില്ല. ഈ പ്രതിബദ്ധതയെ "അക്കാദമിക് ഇടപെടൽ" എന്നാണ് വിളിക്കുന്നത്.
കൂടുതൽ ലാറ്റിൻ വിദ്യാർത്ഥികൾക്കിടയിൽ അക്കാദമിക് ഇടപെടൽ വർദ്ധിപ്പിക്കുന്നതിനു വെള്ളക്കാരായ വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ നേരിടുന്ന തടസ്സങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രെമിച്ചു. എന്ത് പിന്തുണയാണ് അവർക്ക് ഉപയോഗപ്രദമെന്ന് തോന്നുന്നത്? ലാറ്റിനക്കാരും വെള്ളക്കാരായ സ്ത്രീകളും വെള്ളക്കാരായ പുരുഷന്മാരേക്കാൾ എഞ്ചിനീയറിംഗിൽ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു. അതിനാൽ ലാറ്റിനക്കാരും വെള്ളക്കാരായ വിദ്യാർത്ഥികൾക്കിടയിലും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പ്രതികരണങ്ങളിലെ വ്യത്യാസങ്ങളും തമ്മിലുള്ള ഒരു താരതമ്യ പഠനം ഞങ്ങൾ നടത്തി.
ഞങ്ങൾ 11 സർവകലാശാലകളിലെ 32 ബിരുദ വിദ്യാർത്ഥികളുടെ അഭിമുഖം നടത്തി. ഈ വിദ്യാർത്ഥികളുടെ കഴിഞ്ഞ വർഷത്തെ അനുഭവങ്ങളെക്കുറിച്ച് അറിയാൻ ഒമ്പത് മാസത്തെ ഇടവേളയിൽ ഞങ്ങൾ രണ്ട് തവണയാണ് അഭിമുഖങ്ങൾ നടത്തിയത്. അവർ പഠിക്കുന്ന കോഴ്സിനേക്കുറിച്ചും മറ്റ് വിദ്യാർത്ഥികളുമായും പ്രൊഫസർമാരുമായും ഉള്ള അവരുടെ ബന്ധത്തെക്കുറിച്ചും എഞ്ചിനീയറിംഗിൽ തുടരാൻ അവരെ പ്രേരിപ്പിച്ചതെന്താണെന്നും ഞങ്ങൾ ചോദിച്ചറിഞ്ഞു.
ഞങ്ങളുടെ ഡാറ്റയിൽ നാല് വിഷയങ്ങൾ കണ്ടെത്തി: (1) വെളുത്ത പുരുഷ സംസ്കാരത്തിൻ്റെ ആധിപത്യം, (2) പ്രതിരോധം, (3) മനഃശാസ്ത്രപരമായ ഇഫക്റ്റുകളും പ്രാക്ടീസുകളും, (4) എഞ്ചിനീയറിംഗ് വ്യക്തിത്വം. തങ്ങളുടെ എഞ്ചിനീയറിംഗ് പ്രോഗ്രാമിൻ്റെ സംസ്കാരം വ്യക്തിഗത പരിശ്രമത്തെയും മത്സരത്തെയും വിലമതിക്കുന്നതായി വിദ്യാർത്ഥികൾ പലപ്പോഴും പറഞ്ഞു. ഉയർന്ന ശമ്പളം (വെളുത്ത പുരുഷ സംസ്കാരത്തിൻ്റെ ആധിപത്യം) നേടണമെന്ന് സാധാരണയായി പറയുന്ന വെള്ളക്കാരായ വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണങ്ങളുമായി ഇത് അണിനിരക്കുന്നു. മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിൽ വിജയിക്കണമെന്നും അവർ ആഗ്രഹിച്ചു. മറ്റുള്ളവരുമായി (പ്രതിരോധം) ബന്ധപ്പെടുത്തി ലാറ്റിൻ വിദ്യാർത്ഥികൾ ഈ സംസ്കാരത്തെ ചെറുത്തു. ലാറ്റിൻ പ്രൊഫസർമാരുമായും അവരുടെ സമപ്രായക്കാരുമായും ഉള്ള ബന്ധത്തെ അവർ വിലമതിച്ചു. സാമ്പത്തിക സഹായം, പരസ്പര വിശ്വാസവും, സൗഹൃദവും, സാമൂഹിക ഉത്തരവാദിത്തം, പരോപകാരം എന്നിവയിൽ അവർ ശ്രദ്ധിച്ചു. തങ്ങളുടെ സമൂഹത്തിലേക്ക് മടങ്ങാനും പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നുവെന്ന് ലാറ്റിന വിദ്യാർത്ഥികൾ പലപ്പോഴും പറഞ്ഞു. ഭാവിയിലെ ലാറ്റിൻ എഞ്ചിനീയർമാരെ പ്രചോദിപ്പിക്കാനും അവർ ആഗ്രഹിച്ചു.
വിദ്യാർത്ഥികൾ മത്സരാധിഷ്ഠിതമായ വ്യക്തിഗത സംസ്കാരത്തോട് പൊരുത്തപ്പെടുകയോ നിരസിക്കുകയോ ചെയ്തു (മനഃശാസ്ത്രപരമായ ഇഫക്റ്റുകളും പ്രയോഗങ്ങളും). അവരുടെ പ്രോഗ്രാമിൻ്റെ (എഞ്ചിനീയറിംഗ് വ്യക്തിത്വം) സംസ്കാരവുമായി അവർ എത്രത്തോളം യോജിക്കുന്നുവെന്ന് അവർക്ക് തോന്നുന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ അക്കാദമിക് ഇടപെടൽ. സംസ്കാരം തങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തോന്നിയപ്പോൾ അവർ ഇടപഴകിയിരുന്നില്ല.
എഞ്ചിനീയർമാരാകാനുള്ള ലാറ്റിൻ വിദ്യാർത്ഥികളുടെ പ്രതിബദ്ധതയെ ബാധിക്കുന്ന ഘടകങ്ങൾ എന്താണെന്നു മനസിലാക്കാൻ ഞങ്ങളുടെ പഠനം ലക്ഷ്യമിടുന്നു. ലാറ്റിൻ വിദ്യാർത്ഥികളുടെ മൂല്യങ്ങളും എഞ്ചിനീയർ ആകാനുള്ള ലക്ഷ്യവും അവരുടെ ഇടപഴകലിൻ്റെ കേന്ദ്രമാണെന്ന് ഞങ്ങൾ കണ്ടെത്തി. അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പുമായി അവർ തിരിച്ചറിഞ്ഞു. തങ്ങളുടെ സമൂഹത്തിന് തിരികെ നൽകുന്നതിൽ അവർ ശ്രദ്ധകേന്ദ്രീകരിച്ചു. അവരുടെ അക്കാദമിക് പ്രോഗ്രാമും എഞ്ചിനീയറിംഗ് മേഖലയും മറ്റുള്ളവരെ സഹായിക്കാനും സമൂഹത്തിന്പ്രയോജനം ചെയ്യാനുമുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായി തോന്നിയപ്പോൾ അവർ കൂടുതൽ ഇടപഴകിയിരുന്നു.
ഞങ്ങളുടെ പഠനത്തിന് നിരവധി പരിമിതികളുണ്ടായിരുന്നു. ഞങ്ങൾ അഭിമുഖം നടത്തിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പ്രിഡോമിനലി വൈറ്റ് സ്ഥാപനങ്ങളിൽ (PWIs) ആയിരുന്നു. ഞങ്ങൾ വിവിധ ഹിസ്പാനിക് സേവന സ്ഥാപഞങ്ങളുമായി ഒരു (HSIs) സമഗ്രപഠനം നടത്തിയിരുന്നില്ല. ലാറ്റിൻ വിദ്യാർത്ഥികൾക്കുള്ളിലെ കുടിയേറ്റം, സാമൂഹിക വർഗ്ഗം അല്ലെങ്കിൽ വംശീയ സ്വത്വം തുടങ്ങിയ ഘടകങ്ങളും ഞങ്ങൾ പരിഗണിച്ചിരുന്നില്ല. കൂടാതെ ഞങ്ങൾ അഭിമുഖം നടത്തിയ മിക്ക വിദ്യാർത്ഥികളും അവരുടെ കോളേജിലെ ആദ്യത്തേതും രണ്ടാമത്തെയും വർഷത്തെ വിദ്യാർത്ഥികളാണ്. അവസാന വർഷ വിദ്യാർത്ഥികളുമായുള്ള അഭിമുഖങ്ങൾ തൊഴിൽ മേഖലയിലേക്ക് മാറുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നേക്കാം. എഞ്ചിനീയറിംഗ് ക്ലാസുകളും ഡിപ്പാർട്ട്മെൻ്റുകളും എല്ലാവർക്കും കൂടുതൽ സ്വാഗതം ചെയ്യുന്നതാക്കാൻ ഞങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ സഹായിക്കും.
അടിച്ചമർത്തപ്പെട്ട സമൂഹങ്ങളിലെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ എഞ്ചിനീയറിംഗ് സഹായിക്കും. ഈ സമൂഹതത്വങ്ങൾ എടുത്തുകാണിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് കൂടുതൽ ലാറ്റിൻ വിദ്യാർത്ഥികളെ ചേരാനും തുടരാനും പ്രോത്സാഹിപ്പിക്കും. വരാനിരിക്കുന്ന കഠിനമായ വെല്ലുവിളികൾ പരിഹരിക്കാൻ ഈ മൂല്യങ്ങളുള്ള എഞ്ചിനീയർമാരെയാണ് സമൂഹത്തിന് ആവശ്യം.
എഴുതിയത്: പാറ്റൺ ഗാരിയറ്റ്
അക്കാദമിക് എഡിറ്റർ: ന്യൂറോ സയൻ്റിസ്റ്റ്
നോൺ-അക്കാദമിക് എഡിറ്റർ: ഫാഷൻ ഡിസൈനർ
ഒറിജിനൽ പേപ്പർ
ശീർഷകം: ഹൌ ലാറ്റിൻ എഞ്ചിനീയറിംഗ് സ്റ്റുഡന്റസ് റെസിസ്റ് വൈറ്റ് മേൽ എഞ്ചിനീയറിംഗ് കൽച്ചർ : എ മൾട്ടി-ഇന്സ്ടിട്യൂഷൻ അനാലിസിസ് ഓഫ് അക്കാഡമിക് എങ്ങങേമെന്റ്റ്
രചയിതാക്കൾ: പാറ്റൺ ഗാരിയറ്റ്, അയ്ലി കരേരോ പിനെഡോ, ഹെതർ കെ. ഹണ്ട്, റേച്ചൽ എൽ. നവാരോ, ലിസ വൈ. ഫ്ലോറസ്, സെറിൻ ഡി. ഡെസ്ജർലൈസ്, ഡേവിഡ് ഡയസ്, ജൂലിയ ബ്രിയോനെക്സ്, ബോ ഹ്യൂൺ ലീ, എവ്ലിൻ അയാല, ലെക്റ്റിസിയ . മാർട്ടിനെക്സ്, സിയാവോട്ടിയൻ ഹു, മേഗൻ കെ. സ്മിത്ത്, ഹാൻ നാ സുഹ്, ഗ്ലോറിയ ജി. മക്ഗില്ലെൻ
ജേണൽ: ജേണൽ ഓഫ് എഞ്ചിനീയറിംഗ് എഡ്യൂക്കേഷൻ
പ്രസിദ്ധീകരിച്ച തീയതി: 13 ജൂൺ 2023
Please remember that research is done by humans and is always changing. A discovery one day could be proven incorrect the next day. It is important to continue to stay informed and keep up with the latest research. We do our best to present current work in an objective and accurate way, but we know that we might make mistakes. If you feel something has been presented incorrectly or inappropriately, please contact us through our website.